ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെ മന്ത്രിപദവി സംബന്ധിച്ച് അനിശ്ചിതത്വം ശക്തമാകുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ പുതിയ സ്ഥാനാർഥിപ്പട്ടികയിൽ ജോർജ് കുര്യന്റെ പേര് ഉൾപ്പെട്ടിട്ടില്ല. ......
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഫോൺ സംഭാഷണം നടത്തി. മിഡിൽ ഈസ്റ്റ് മേഖലയിലെ നിലവിലെ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങളും, മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സ്ഥിരത ഉറപ്പുവരുത്തുന്നതിനുമുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു.
മേഖലയിൽ കൂടുതൽ പിരിമുറുക്കങ്ങളും സംഘർഷങ്ങളും ഒഴിവാക്കുന്നതിനായി എല്ലാ കക്ഷികളും രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരങ്ങൾക്കും ചർച്ചകൾക്കും മുൻഗണന നൽകണമെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ആവശ്യപ്പെട്ടു. ......
ദോഹ: പാസഞ്ചർ കാറുകൾ, ബസുകൾ, ലൈറ്റ് ട്രക്കുകൾ എന്നിവയുടെ ടയറുകൾ വിൽക്കുന്നതിനുള്ള കാലാവധി നീട്ടുന്നത് നിയന്ത്രിക്കുന്നതിനായി പുതിയ സാങ്കേതിക മാനദണ്ഡങ്ങൾ ഖത്തർ ജനറൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡ്സ് ആൻഡ് മെട്രോളജി (QGOSM) പ്രഖ്യാപിച്ചു. കാർ ടയറുകൾ സൂക്ഷിക്കുന്നതിനുള്ള ഖത്തരി മാനദണ്ഡങ്ങൾ (QS 581) പരിഷ്കരിച്ചുകൊണ്ടുള്ള വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ (MOCI) 2026-ലെ 35-ാം നമ്പർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ നടപടി.
ടയറുകളുടെ വിൽപന കാലാവധി നീട്ടുന്നത് സ്വാഭാവികമായ ഒരു പ്രക്രിയ ആയിരിക്കില്ലെന്നും, മറിച്ച് പ്രാദേശിക വിപണിയിലെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉയർന്ന തലത്തിൽ നിലനിർത്തുന്നതിനായി കർശനമായ സാങ്കേതിക നിബന്ധനകൾക്ക് വിധേയമായിരിക്കുമെന്നും ക്യു.ജി.ഒ.എസ്.എം എഞ്ചിനീയറിംഗ് സ്പെസിഫിക്കേഷൻ സെക്ഷൻ മേധാവി എഞ്ചിനീയർ സുൽത്താൻ ഹസ്സൻ അൽ കുവാരി ബുധനാഴ്ച (ഇന്നലെ) വ്യക്തമാക്കി.
ഏജന്റുമാരും വിൽപനശാലകളും എല്ലാ സാങ്കേതിക ആവശ്യകതകളും പാലിക്കുകയാണെങ്കിൽ, ടയറുകൾ വിൽക്കുന്നതിന് 6 മാസം കൂടി അധികമായി അനുവദിക്കാൻ പുതിയ നിയന്ത്രണങ്ങൾ അനുവാദം നൽകുന്നുണ്ട്. ......
ഒരു ജനാധിപത്യ ഭരണസംവിധാനത്തിൽ ഗവൺമെന്റിന്റെ സാമ്പത്തിക നയങ്ങളും സംസ്ഥാനത്തിന്റെ ധനസ്ഥിതിയും കേവലം അക്കങ്ങളുടെ കളി മാത്രമല്ല, മറിച്ച് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുടെയും മുൻഗണനകളുടെയും പ്രതിഫലനമാണ്. 2026 ജൂണിൽ കേരള സർക്കാർ പുറത്തുവിട്ട ‘കേരളത്തിന്റെ സാമ്പത്തിക ആരോഗ്യം: തൽസ്ഥിതി റിപ്പോർട്ട്’ (White Paper) കേവലമൊരു ധനകാര്യ വിശകലന രേഖ എന്നതിലുപരി വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിത്തിരിവുകൾക്കും കാരണമായിരിക്കുകയാണ്. ......
പ്രിയ സഭാ സ്നേഹികളെ...
വ്യക്തമായ നിലപാടുകളോടെ സഭാ തീരുമാനങ്ങൾക്കൊപ്പം ഉറച്ച് നിൽക്കുകയും സഭാ സ്നേഹികളായ വിശ്വാസികൾക്കും കൂട്ടായ്മകൾക്കു മൊപ്പം സധൈര്യം സഞ്ചരിച്ച് ഏതാനും ദിവസങ്ങൾക്കു മുമ്പ് ദൈവസന്നിധിയിലേക്ക് യാത്രയായ ഫാ. ജോർജ് നെല്ലിശ്ശേരി അച്ചനെ നമ്മൾ എല്ലാവരും ചേർന്ന് അനുസ്മരിക്കുന്നു.
വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ താഴെ പറയും പ്രകാരം നടക്കുന്ന വി. ......
കൊച്ചി: കൊച്ചി നഗരസഭാ പരിധിയിൽ കേബിളുകൾ (Over head Cables) പൊതു റോഡുകളിൽ സ്ഥാപിക്കുന്നതിന് അനുമതി ലഭ്യമായിട്ടുള്ള വിവിധ ഏജൻസികൾ, അലക്ഷ്യമായി സ്ഥാപിച്ചിട്ടുള്ള കേബിളുകളും അനുമതി ലഭ്യമാകാതെ സ്ഥാപിച്ചിട്ടുള്ള കേബിളുകളും അപകടകരമായ അവസ്ഥയിൽ സ്ഥിതിചെയ്യുന്നത് നരസഭയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം കേബിളുകൾ അടിയന്തിരമായി നീക്കം ചെയ്യേണ്ടതാണെന്ന് അറിയിക്കുന്നു. ......
കൊച്ചി : സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസ്സോസിയേഷന് ഓഫ് കേരളയുടെ (സ്വാക്ക്) സംസ്ഥാന ട്രഷററും കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ കെ.എം.ഹനീഫ, സംസ്ഥാന വൈസ് പ്രസിഡന്റും കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ മുസ്തഫ വാഴാട്ട്, കോഴിക്കോട് ജില്ലാ ട്രഷറര്‍ കെ.സി.ജാബിര്‍ എന്നിവരെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്തു. സംഘടനയിലെ അംഗങ്ങളെയും കമ്പനികളെയും തെറ്റിദ്ധരിപ്പിച്ചും സംഘടനയുടെ പേര് ദുരുപയോഗം ചെയ്തും ഈമാസം 10,11,12 തിയതികളില്‍ കോഴിക്കോട് കണ്‍സ്യുമര്‍ എക്സ്പോ സംഘിടിപ്പിക്കുന്നതിന് എതിരെയാണ് നടപടി. ......
കൊച്ചി മെട്രോയുടെ രണ്ടാം പദ്ധതിയുടെ ഭാഗമായി ജെ.എൽ.എൻ. സ്റ്റേഡിയം മുതൽ പാലാരിവട്ടം വരെയുള്ള ഭാഗങ്ങളിൽ പുരോഗമിക്കുന്ന നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനായി അടിയന്തര നടപടികൾ ശക്തമാക്കിയതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി പുതിയ കുടിവെള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ അടുത്തിടെ പൂർത്തിയായിരുന്നു. ......
സാമൂഹിക വനവൽക്കരണ വിഭാഗം കോട്ടയം ഡിവിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ ( ജൂൺ 5 വെള്ളി) രാവിലെ 9.30ന് ഇല്ലിക്കൽ ചിന്മയ വിദ്യാലയത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും.
അഡ്വ. കെ. ......
പാലക്കാട് : പട്ടിയെ കൊന്ന് ആരോ ടാങ്കിൽ കൊണ്ടിട്ടതാണെന്ന് നാട്ടുകാർ പറയുന്നു. 20 കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ടാങ്കാണിത്.......